വോൾട്ടാസ് ചെയർമാൻ സ്ഥാനത്തുനിന്ന് നോയൽ ടാറ്റ പടിയിറങ്ങുന്നു; ചെയർമാൻ എമിരിറ്റസ് പദവിയിലായിരിക്കും ഇനി നോയൽ ടാറ്റ.
ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ ഈ മാസം 11-ന് വോൾട്ടാസ് ചെയർമാൻ, ഡയറക്ടർ സ്ഥാനങ്ങളിൽനിന്ന് വിരമിക്കും. ടാറ്റ ഗ്രൂപ്പിന്റെ ഭരണനിർദേശങ്ങൾ പ്രകാരമുള്ള വിരമിക്കൽ പ്രായം പൂർത്തിയാക്കിയതോടെയാണ് തീരുമാനം. തുടർന്ന് നവംബർ 12 മുതൽ അദ്ദേഹത്തെ കമ്പനിയുടെ ചെയർമാൻ എമിരിറ്റസായി നിയമിച്ചു. ടാറ്റ ഗ്രൂപ്പിന്റെ എഫ്എംസിജി വിഭാഗമായ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സിന്റെ എംഡിയും സിഇഒയുമായ സുനിൽ ഡിസൂസയാണ് വോൾട്ടാസിന്റെ പുതിയ ചെയർമാൻ.
ക്രിസ്മസ്–പുതുവത്സര അവധിക്ക് വിസയില്ലാതെ വിദേശയാത്ര പോകാം!
വർഷാവസാന അവധിക്കാലത്ത് വിദേശയാത്ര ആസൂത്രണം ചെയ്യുന്നവർക്ക് വിസ നടപടികളുടെ നൂലാമാലകളില്ലാതെ സന്ദർശിക്കാവുന്ന അഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടുത്തുകയാണ് മണികൺട്രോൾ. തായ്‌ലൻഡ്, മലേഷ്യ, വിയറ്റ്നാം, ശ്രീലങ്ക, ജോർജിയ എന്നിവയാണ് പട്ടികയിലുള്ളത്. മനോഹരമായ ബീച്ചുകൾ, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ, പ്രകൃതിഭംഗി, പ്രാദേശിക ഭക്ഷണവിഭവങ്ങൾ തുടങ്ങി കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ആസ്വദിക്കാവുന്ന നിരവധി അനുഭവങ്ങളാണ് ഈ രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. വിസ നടപടികളുടെ തിരക്കില്ലാതെ വർഷാവസാന അവധി ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച യാത്രാ സാധ്യതകളാണിവ.ക്രിസ്മസ്–പുതുവത്സര അവധിക്ക് വിസയില്ലാതെ വിദേശയാത്ര പോകാം!
വർഷാവസാന അവധിക്കാലത്ത് വിദേശയാത്ര ആസൂത്രണം ചെയ്യുന്നവർക്ക് വിസ നടപടികളുടെ നൂലാമാലകളില്ലാതെ സന്ദർശിക്കാവുന്ന അഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടുത്തുകയാണ് മണികൺട്രോൾ. തായ്‌ലൻഡ്, മലേഷ്യ, വിയറ്റ്നാം, ശ്രീലങ്ക, ജോർജിയ എന്നിവയാണ് പട്ടികയിലുള്ളത്. മനോഹരമായ ബീച്ചുകൾ, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ, പ്രകൃതിഭംഗി, പ്രാദേശിക ഭക്ഷണവിഭവങ്ങൾ തുടങ്ങി കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ആസ്വദിക്കാവുന്ന നിരവധി അനുഭവങ്ങളാണ് ഈ രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. വിസ നടപടികളുടെ തിരക്കില്ലാതെ വർഷാവസാന അവധി ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച യാത്രാ സാധ്യതകളാണിവ.




















