കുറച്ചീസം മുൻപ് ഇൻസ്റ്റയിൽ തോണ്ടീം കൊണ്ടിരിക്കുമ്പം കണ്ടൊരു വരിയാണ്:
“A man’s first flowers are at his funeral.”
മയ്യത്താവുമ്പം മാത്രം കിട്ടുന്ന ആ പൂവിനും പരിഗണനക്കും പൂഗന്ധം പരത്തുന്ന നല്ല വാക്കുകൾക്കും നല്ല രസമൊക്കെയാണ്.
എന്നാലും, ഇത്രേം ജീവിച്ചിട്ടും ആൺതരിയാണെങ്കി ഒരു പൂവ് കിട്ടാൻ മരിക്കേണ്ടി വരുവല്ലോ എന്ന് ആലോയ്ക്കുമ്പം എന്തോ പോലെണ്ട്.
ഇന്നലെ ന്റെ ചെങ്ങായിനോട് അതും ഇതും ഒക്കെ സൊറ പറഞ്ഞിരിക്കുമ്പം, പറഞ്ഞ് പറഞ്ഞ് കാട് കേറി അവസാനം ചെന്ന് ചാടിയത് കൊല്ലങ്ങളായി സ്ഥിരമാവാത്ത ന്റെ ജോലീടെ മണ്ടേലാ.
അപ്പോ ഓൻ പറഞ്ഞൊരു കാര്യണ്ട്…
തലക്ക് ഭ്രാന്ത് പിടിച്ച്, ചിരിയും കരച്ചിലുമെല്ലാം മനസ്സിലൊതുക്കാൻ പാട് പെട്ടോണ്ടിരുന്ന ഞാൻ ഓനോട് വേറൊന്നും പറയാൻ നിന്നില്ല.
അവന്റെ സ്വരത്തിൽ പതിവില്ലാത്തൊരു അമ്പരപ്പ് കലർന്നിരുന്നു. ഞാൻ പൊടുന്നനെ ന്യൂസ് നോക്കി.
പ്രധാന ഹെഡ്ലൈൻ ഇതായിരുന്നു...
8/9
3 ദിവസം കഴിഞ്ഞു. പനിക്ക് ഭേദമില്ല.
വീണ്ടും ആശുപത്രിയിലേക്ക്.
പുതിയ ഡോക്ടർ.
രക്ത പരിശോധനക്ക് ശേഷം വീണ്ടും സ്ഥിരം പരിപാടികൾ: പരിശോധന, നിർദ്ദേശങ്ങൾ, ഒരു ചെറിയ പുഞ്ചിരി, മരുന്ന്, വീട്ടിലേക്ക് മടക്ക യാത്ര.
എന്നിട്ടും കുട്ടിക്ക് മാറ്റമില്ല.
6/9
സ്കൂളിൽ നിന്നും വീട്ടിലേക്ക് വിളി വന്നു, “കുട്ടിക്ക് നല്ല പനിയുണ്ട്. പെട്ടെന്ന് വരാമോ?” വൈകിച്ചില്ല. സ്കൂളിലേക്ക് പാഞ്ഞു. അവനെ പൊക്കി.
തലയിൽ ചെവി മറച്ച് ഒരു തൊപ്പിയും, മുഖത്ത് ഒരു മാസ്കും പതിപ്പിച്ച് ആശുപത്രിയിലേക്ക് വിട്ടു.
1/9
ഞങ്ങളുടെ ഊഴമായി. അനിയനെ എഴുന്നേല്പിച്ചു. ഡോക്ടറെ കണ്ടു. പുതിയ ആളാണ്.
എന്തോ, മുഖത്ത് പതിവിൽ നിന്നും അല്പം വ്യത്യസ്തമായി എന്തൊക്കെയോ മാറ്റങ്ങളുള്ള പോലെ. കൂടുതൽ ചിറകടിച്ച് ചിന്തിക്കാൻ നിന്നില്ല.
4/9
ഫോണിൽ തോണ്ടി തോണ്ടി സമയത്തെ ഒരു ഒച്ചിനെ പോലെ പതിയെ തള്ളി നീക്കി. അനിയൻ അപ്പോഴേക്കും നല്ല ഉറക്കമായിരുന്നു.
ആളുകൾ തിരമാലകൾ പോലെ മുറിയിലോട്ട് കേറിയിറങ്ങി.
3/9
