
Grand Mufti of India @GrandMuftiIndia | Founder @markazonline | Chairman @markaz_city | General Secretary of All India Muslim Scholars Association
India
Joined July 2015
- Tweets3.3K
- Following93
- Followers23.2K
- Likes354
Sheikh Abubakr Ahmad الشيخ أبوبكر أحمد retweeted
A Commemorative Gathering in Memory of Marhum Sayyid Ali Bafaqih Thangal | Highlights
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനയായ ഐ.സി.എഫ് ബഹുമുഖ സംരംഭങ്ങളുമായി മുന്നോട്ടു വന്നിരിക്കുകയാണ്. സെന്റിനറിയുടെ ഓർമയെന്നോണം ഇന്ത്യയുടെ പിന്നാക്ക പ്രദേശങ്ങളിൽ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ 100 സാംസ്കാരിക കേന്ദ്രങ്ങൾ നിർമിക്കാനാണ് ഐ.സി.എഫ് പദ്ധതിയിട്ടിരിക്കുന്നത്.
നിലവിൽ രാജ്യമെങ്ങും സമസ്തയും പോഷകസംഘടനകളും നടത്തിവരുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും വ്യാപ്തിയും കൈവരാൻ ഐ.സി.എഫിന്റെ ഈ മുന്നേറ്റത്തിലൂടെ സാധിക്കുമെന്നുറപ്പുണ്ട്. വിദ്യാഭ്യാസ ക്യാമ്പസുകൾ, ആരാധനാലയങ്ങൾ, കമ്മ്യൂണിറ്റി സെന്ററുകൾ, ലൈബ്രറികൾ, ഡീ-അഡിക്ഷൻ സെന്ററുകൾ, ജനക്ഷേമ കേന്ദ്രങ്ങൾ... തുടങ്ങി പിന്നാക്ക ഗ്രാമീണ ജനതയുടെ ഉന്നമനം സാധ്യമാക്കാൻ ലക്ഷ്യമിടുന്ന സാംസ്കാരിക കേന്ദ്രങ്ങൾ ഫലം കാണട്ടെയെന്ന് പ്രത്യാശിക്കുന്നു.
പദ്ധതിയുമായി മുന്നോട്ടുവന്ന ഐ.സി.എഫിനും സാരഥികൾക്കും പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. അല്ലാഹു അനുഗ്രഹിക്കട്ടെ,
Sheikh Abubakr Ahmad الشيخ أبوبكر أحمد retweeted
Grand Mufti of India and Chairman of the Sheikh Zayed Peace Forum, Dr. Sheikh Abubakr Ahmad, has welcomed the historic decision by UAE President His Highness Sheikh Mohamed bin Zayed Al Nahyan to observe January 7 every year as Zayed the Founder Day.
His Highness Sheikh Zayed bin Sultan Al Nahyan was a visionary leader who devoted his life to bringing hearts together and upholding the values of human compassion and solidarity. He succeeded in nurturing a strong and harmonious society and laying the foundations of a nation that the world could look upon with pride. His ideals will continue to serve as enduring guiding principles in the nation’s journey of unity and its pursuit of a prosperous future.
The UAE’s Founding Father, the late Sheikh Zayed bin Sultan Al Nahyan, forever remains in the hearts of the people of the UAE. As he led efforts to establish the Union, laid its foundations, and nurtured its development, his life and legacy were defined by his vision, generosity, and service to humanity. Today, we declare 7 January as Zayed the Founder Day, a new annual national occasion dedicated to celebrating his enduring legacy, transforming wisdom into action, and ensuring these values continue to inspire our nation on its steadfast path of progress towards the future.
Addressing the Honorary Doctorate Conferment Ceremony held at Yenepoya University, Mangaluru, as part of its 16th Convocation Ceremony.
Sheikh Abubakr Ahmad الشيخ أبوبكر أحمد retweeted
Recognizing a Lifetime of Visionary Leadership
Yenepoya University has awarded an Honorary Doctorate (D.Litt) to Grand Mufti of India, Founder Chancellor of Jamia Markaz Sheikh Abubakr Ahmad Kanthapuram at its 16th Convocation ceremony in Deralakatte, Mangaluru.
Humbled to have been conferred an Honorary Doctorate by Yenepoya University. More than an individual honour, this award recognises Markaz’s academic achievements and cultural ethos. I sincerely thank Chancellor Dr. Yenepoya Abdulla Kunhi and Yenepoya University for this honour.
Pleased to meet Dr. Purushottama Bilimale, President of the Kannada Development Authority (KDA), Government of Karnataka, during his visit to Jamia Markaz for the inauguration of the Izdihār Festival, organised by the Karnataka Students Association (KSO).
Engaged in a meaningful discussion on the literary traditions of Keralam and Karnataka, folklore studies, and cultural scholarship.
Sheikh Abubakr Ahmad الشيخ أبوبكر أحمد retweeted
Dr. Purushottama Bilimale, President of the Kannada Development Authority (KDA), Government of Karnataka, visits Markaz. Watch the highlights.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് കീഴിൽ പ്രാസ്ഥാനിക രംഗത്തെ ബഹുജന മുന്നേറ്റമായ കേരള മുസ്ലിം ജമാഅത്തിൻ്റെ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സാരഥികൾക്കൊപ്പം മർകസിൽ പതാക ഉയർത്തി.
2015 ൽ എടരിക്കോട് താജുൽ ഉലമ നഗറിൽ നടന്ന ഐതിഹാസികമായ എസ് വൈ എസ് 60-ാം വാർഷിക മഹാ സമ്മേളനത്തിലാണ് സുന്നി യുവജന സംഘത്തെ യുവജന ഘടകമാക്കി നിലനിർത്തുകയും ബഹുജന ഘടകമായി കേരള മുസ്ലിം ജമാഅത്തിനെ രൂപവത്കരിക്കുകയും ചെയ്യുന്നത്.
ഇന്ന് പ്രാസ്ഥാനിക വളർച്ചയുടെയും ജനകീയ പദ്ധതികളുടെ മുന്നേറ്റങ്ങൾക്കും നേത്യത്വം നൽകുന്നത് കേരള മുസ്ലിം ജമാഅത്താണ്. സാമുദായിക ശാക്തീകരണ പ്രവർത്തനങ്ങളുമായി ഇനിയും നമുക്കൊന്നായി മുന്നേറാം. ഈ പ്രസ്ഥാനത്തിന് വേണ്ടി കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിച്ച നേതാക്കളെയും പ്രവർത്തകരെയും ഈ നിമിഷം അനുസ്മരിക്കുന്നു. അല്ലാഹു അവരുടെ പരലോക ജീവിതം സന്തോഷകരമാക്കട്ടെ.
1
20
508
'ജീവിതമാവുക' എന്ന പ്രമേയത്തിൽ എസ് എസ് എഫിന്റെ അംഗത്വ ദിനത്തിൽ എന്റെ പേരമക്കളുടെ മെമ്പർഷിപ്പ് വിവരങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി.
ജീവിതം എന്താണെന്ന് മറന്നുപോകുന്ന ഒരു കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് നിരാശപ്പെടാതെ ഓരോ നിമിഷവും ആനന്ദകരമായി ജീവിക്കാനും സേവനത്തിലും അധ്വാനത്തിലും സന്തോഷം കണ്ടെത്തുന്ന വലിയൊരു ദൗത്യമാണ് കാമ്പയിൻ നമ്മെ ഓർമിപ്പിക്കുന്നത്.
പുതിയ കാല സമൂഹത്തിന് ഏറ്റവും വലിയ പ്രതീക്ഷയാണ് എസ് എസ് എഫ്. ശാന്തമായ മനസ്സുള്ള ജീവിതത്തിന്റെ അർഥം അറിഞ്ഞു ജീവിക്കുന്ന മനുഷ്യനു മാത്രമേ ജീവിതം പൂർണമായി അനുഭവിക്കാൻ സാധിക്കൂ. പണ്ഡിതർ തെളിച്ച വഴികളിലേക്ക് അഭിമാന പൂർവം നടന്നു കയറിയ ചരിത്രമാണ് ധാർമിക വിദ്യാർഥി പ്രസ്ഥാനത്തിന്റേത്. ഇസ്ലാം മുന്നോട്ട് വെക്കുന്ന സന്തുഷ്ടവും ഉന്നതവുമായ ആ ജീവിതത്തിലേക്ക്, സന്മാർഗത്തിന്റെ പ്രകാശത്തിലേക്ക് വിദ്യാർഥികളെ കൈപിടിച്ചുയർത്താൻ എസ് എസ് എഫിന് സാധിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്.
ധാർമികത കൈവിടാതെ, അറിവും സത്കർമങ്ങളും മുഖമുദ്രയാക്കി ജീവിക്കാൻ പുതിയ തലമുറയെ പ്രാപ്തരാക്കുന്ന നമ്മുടെ പ്രിയപ്പെട്ട വിദ്യാർഥി പ്രസ്ഥാനത്തിന് എല്ലാവിധ ആശംസകളും പ്രാർഥനകളും അറിയിക്കുന്നു. ഈ അംഗത്വ കാല പ്രവർത്തനങ്ങളിൽ മുഴുവൻ പ്രവർത്തകരും വിദ്യാർഥികളും സജീവമായി പങ്കാളികളാവണമെന്ന് ഉണർത്തുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
മാന്യമായ തൊഴിലിനുള്ള അന്താരാഷ്ട്ര ദിനം ഇന്നലെ ആചരിക്കപ്പെട്ടപ്പോൾ ഇക്കഴിഞ്ഞ ദിവസം മർകസ് സാമൂഹ്യക്ഷേമ ഡയറക്ടറേറ്റിന് കീഴിൽ 70 സ്ത്രീകൾക്ക് ജീവനോപാധി എന്ന നിലയിൽ ഇലക്ട്രിക് തയ്യൽ മെഷീനുകൾ വിതരണം ചെയ്ത മുഹൂർത്തമാണ് ഓർക്കുന്നത്. 2028 ൽ നടക്കുന്ന മർകസ് 50-ാം വാർഷികത്തിന് മുന്നോടിയായി നടപ്പിലാക്കുന്ന തൊഴിൽദാന പദ്ധതികളുടെ ഭാഗമായാണ് സമൂഹത്തിലെ പരിഗണനയർഹിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്കായി ഈ ഉദ്യമം നിർവഹിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പ്, പദ്ധതിയുടെ ആദ്യഘട്ടത്തിൽ 101 സ്ത്രീകൾക്കായിരുന്നു വിപണിയിൽ കാൽ ലക്ഷം രൂപ വിലവരുന്ന നവീന സൗകര്യങ്ങളുള്ള പോർട്ടബിൾ ഇലക്ട്രിക് തയ്യൽ മെഷീനുകൾ നൽകിയത്.
വിധവകൾ, ഭിന്നശേഷിക്കാർ, സാമ്പത്തിക പിന്നാക്കം നിൽക്കുന്നവർ, മദ്റസ അധ്യാപകരുടെ കുടുംബങ്ങൾ തുടങ്ങിയവരാണ് ഗുണഭോക്താക്കൾ. തൊഴിൽദാന പദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷ, മത്സ്യബന്ധന ബോട്ട്, കോഴിയും കൂടും, കാർഷിക ഉപകരണങ്ങൾ, കറവപ്പശു തുടങ്ങിയവയും മർകസ് സാമൂഹ്യക്ഷേമ വകുപ്പ് മുഖേന നേരിട്ടും എസ് വൈ എസ് സാന്ത്വനവുമായി സഹകരിച്ചും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതാനും മാസങ്ങളായി വിതരണം ചെയ്തുവരുന്നു.
വിദ്യാഭ്യാസ പുരോഗതിക്കും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് മർകസ് എക്കാലവും മുന്തിയ പരിഗണന നൽകുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനവും സാമൂഹ്യ സുസ്ഥിരതയും ലക്ഷ്യമിട്ടാണ് സ്ത്രീകൾക്ക് ഒരു വരുമാനം എന്ന നിലയിൽ ഈ പദ്ധതി സാധ്യമാക്കിയത്. നിലവിൽ ടൈലറിംഗ് അറിയുന്ന, ടൈലറിംഗിലൂടെ വരുമാനം കണ്ടെത്തുന്ന, കണ്ടെത്താൻ സാധിക്കുന്നവരാണ് ഗുണഭോക്താക്കളെല്ലാം. ആധുനിക സൗകര്യങ്ങളുള്ള മെഷീൻ തൊഴിൽ അനായാസമാക്കുകയും കൂടുതൽ വരുമാനം നേടാൻ അവസരമൊരുക്കുകയും ചെയ്യുമെന്നാണ് പ്രത്യാശിക്കപ്പെടുന്നത്.
കുടുംബം പോറ്റാനും മെച്ചപ്പെട്ട ജീവിതം സാധ്യമാക്കാനും വരുമാനത്തിനായി ശ്രമിക്കുന്ന സ്ത്രീകൾക്ക് ഈ പദ്ധതി ഉപകാരപ്രദമാകട്ടെ എന്നാഗ്രഹിക്കുന്നു. പദ്ധതിയുടെ സാക്ഷാത്കാരത്തിനായി പിന്തുണ നൽകിയവരെ പ്രാർഥനാപൂർവം ഓർക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
🤖 Made with AI
1
20
675
ചെന്നൈയിൽ നടക്കുന്ന എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിൽ പങ്കെടുക്കാൻ അവസരം ലഭിച്ച സന്തോഷം പങ്കിട്ട് ബംഗാളിലെ മർകസ് ത്വയ്ബ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർഥികൾ കഴിഞ്ഞ ദിവസം യാത്രാമധ്യേ സംസാരിച്ചിരുന്നു. പശ്ചിമബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ചോപ്ര കമ്യൂണിറ്റി ഡെവലെപ്മെന്റ് ബ്ലോക്കിലെ കത്തൽബാരിയിൽ നിന്നുള്ള പത്താം ക്ലാസുകാരൻ റബീഉസ്സമാൻ ഏറെ ആവേശത്തോടെയാണ് ദേശീയ സാഹിത്യോത്സവിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് പറഞ്ഞത്. ബുർദ പാരായണത്തിലും ഉർദു നഅ്ത് ആലാപനത്തിലും മത്സരിക്കുന്ന അവൻ ഇതാദ്യമായി ഇത്തരമൊരു വേദിയിൽ മാറ്റുരക്കാൻ അവസരം ലഭിച്ച സന്തോഷം ഏറെ വൈകാരികമായാണ് പങ്കിട്ടത്. ഈ സാഹചര്യമൊരുക്കിയ ത്വയ്ബ ഗാർഡൻ അധികൃതരോടും ഉസ്താദുമാരോടും എസ് എസ് എഫ് ദേശീയ നേതൃത്വത്തോടും ഉള്ള കടപ്പാടും നന്ദിയും അവന്റെ സംസാരത്തിൽ നിറഞ്ഞു നിന്നിരുന്നു.
ഒരു സാധാരണ ഗ്രാമീണ കർഷക കുടുംബത്തിൽ നിന്നാണ് റബീഉസ്സമാൻ വരുന്നത്. 11 വയസ്സിൽ ആറാം ക്ലാസ്സിൽ ത്വയ്ബയിൽ ചേരുന്നത് വരെ ഔപചാരിക വിദ്യാഭ്യാസം അവനനുഭവിച്ചിരുന്നില്ല. അവന് മാത്രമല്ല, സ്കൂളിൽ പോവുന്ന പതിവ് ആ ഗ്രാമത്തിലെ കുട്ടികൾക്കൊന്നുമില്ല. മാതൃഭാഷയായ ബംഗ്ല പോലും എഴുതാനോ വായിക്കാനോ അക്കാലത്ത് അവന് അറിയുമായിരുന്നില്ല. ത്വയ്ബയിലെ ജീവിതവും അധ്യാപകരുടെ ഇടപെടലും സ്ഥാപന മേധാവികളുടെ ശ്രദ്ധയും മൂലം പത്താം ക്ലാസിലെത്തുമ്പോൾ മാതൃഭാഷക്ക് പുറമെ ഉർദുവും അറബിയും ഇംഗ്ലീഷും ഹിന്ദിയും ഒക്കെ നന്നായി വായിക്കാനും എഴുതാനും കഴിയുന്ന രൂപത്തിലേക്കവൻ എത്തി. അറബി ഭാഷയോടും പദ്യങ്ങളോടും വന്ന താത്പര്യം ഖസ്വീദതുൽ ബുർദ അക്ഷരസ്ഫുടതയോടെ ഈണത്തോടെ ചൊല്ലാനുള്ള പ്രാപ്തിയുംനല്കി. ഉർദു മാതൃഭാഷയല്ലാത്ത അവനിപ്പോൾ നല്ല ഈണത്തോടെ നഅ്തുകളും ചൊല്ലും. ത്വയ്ബയിൽ ബുർദ, ദുറൂദ് മജ്ലിസുകൾക്ക് ആവേശത്തോടെ നേതൃത്വം നൽകി പരിശീലനം നടത്തി എസ് എസ് എഫിന്റെ പ്രാദേശിക മത്സരങ്ങളിൽ മാറ്റുരച്ചാണ് ഇപ്പോൾ ബംഗാളിനെ പ്രതിനിധീകരിച്ച് ദേശീയ സാഹിത്യോത്സവിലെക്കെത്തുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കലാ-സാഹിത്യ പരിപാടികളുടെയും ധാരാളിത്തമുള്ള നമുക്കിത് അത്രവലിയ കാര്യമായി തോന്നിയേക്കില്ല. എന്നാൽ കൃഷിയിടങ്ങളിലെയോ തെരുവുകളിലെയോ ജീവിതത്തിനപ്പുറം പ്രാഥമിക വിദ്യാഭ്യാസത്തിന്റെയോ കലാ-സാംസ്കാരിക പരിപാടികളുടെയോ സുഗന്ധം ഒട്ടും അനുഭവിക്കാത്ത വിവിധ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സാധാരണക്കാർക്ക് ഒരു ദേശീയ മത്സരത്തിലെ പ്രാതിനിധ്യം എന്നത് വലിയ നേട്ടമാണ്. ആ വേദിയിലേക്കുള്ള അവരുടെ സഞ്ചാരം ഒരു ഗ്രാമത്തിന്റെ, തലമുറയുടെ ഉന്നമനത്തിലേക്ക് കൂടിയുള്ള യാത്രയായാണ് ഞാൻ മനസ്സിലാക്കുന്നത്. വിവിധ നോർത്തിന്ത്യൻ ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന മർകസ് വളണ്ടിയർമാരെ കേൾക്കാനിരിക്കുമ്പോഴാണ് ഇത്തരം അനേകം ജീവിതങ്ങൾ അടുത്തറിയുന്നത്.
റബീഉസ്സമാൻ മാത്രമല്ല ശാംസിയെന്ന പാമ്പാട്ടി ഗ്രാമത്തിൽ നിന്നുള്ള ആലംഗീർ, ദിൽദാർ ഹുസൈൻ, അൽ അമീൻ തുടങ്ങിയ ഏതാനും വിദ്യാർഥികളും ത്വയ്ബയിൽ നിന്ന് ഇത്തവണ ദേശീയ സാഹിത്യോത്സവിനെത്തുന്നുണ്ട്. 26 സംസ്ഥാനങ്ങളിലെ കാൽ ലക്ഷത്തോളം വരുന്ന ഗ്രാമങ്ങളിലെ 5 ലക്ഷത്തിലധികം വരുന്ന വിദ്യാർഥികളെ, അനേകം കുടുംബങ്ങളെ, സ്ഥാപനങ്ങളെ സ്പർശിച്ചാണ് ഇത്തവണ ദേശീയ സാഹിത്യോത്സവ് ചെന്നൈയിൽ ഇന്ന് അരങ്ങുണരുന്നത്. ഓരോ വീടിന്റെയും അകങ്ങളിൽ നിന്നാരംഭിച്ച് ഗ്രാമങ്ങളിലാകെ ഉത്സാവാന്തരീക്ഷം സൃഷ്ടിച്ച് ഓരോ ഘട്ടത്തിലും അനേകം പ്രതിഭകളെ സൃഷ്ടിച്ച് സാഹിത്യോത്സവ് മുന്നേറുമ്പോൾ കേവലമൊരു സാഹിത്യ പരിപാടി എന്നതിനപ്പുറം വിദ്യാഭ്യാസത്തിലേക്കും നൈപുണി പരിശീലനത്തിലേക്കും ഉന്നമനത്തിലേക്കും ഉള്ള ഓരോ ഗ്രാമത്തിന്റെയും തലമുറയുടെയും വാതിൽ കൂടിയായി മാറുന്നുണ്ട് സാഹിത്യോത്സവുകൾ. ഭാവി ഇന്ത്യയുടെ മുഖമാവാൻ, വിലാസമാവാൻ ഈ പ്രതിഭകൾക്ക് സാധിക്കുമെന്നാണ് ഞാൻ പ്രത്യാശിക്കുന്നത്. എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിനും അതിന് നേതൃത്വം നൽകുന്നവർക്കും വിവിധ ദിക്കുകളിൽ നിന്നെത്തി ഒന്നിച്ചിരുന്ന് മത്സരങ്ങളിൽ പങ്കുചേരുന്ന കുട്ടികൾക്കും എന്റെ ആശംസകളും പ്രാർഥനയും നേരുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
🤖 Made with AI
18
603
چنئی میں منعقد ہونے والے ایس ایس ایف قومی ساہتیہ اتسو میں شرکت کے لیے روانہ ہونے والے مغربی بنگال کے مرکز طیبہ کالج آف انٹیگریٹڈ اسٹڈیز کے طلبہ نے دورانِ سفر اپنی خوشی اور مسرت کا اظہار کیا۔ ان طلبہ میں مغربی بنگال کے ضلع اتر دیناج پور کے چوپڑا کمیونٹی ڈیولپمنٹ بلاک کے گاؤں کاتھل باڑی سے تعلق رکھنے والے دسویں جماعت کے طالب علم ربیع الزماں بھی شامل ہیں، جنہوں نے قومی سطح کے اس ادبی میلے میں شرکت کے اپنے تجربے کو بڑے جوش و خروش اور جذباتی انداز میں بیان کیا۔
ربیع الزماں قصیدۂ بردہ خوانی اور اردو نعت خوانی کے مقابلوں میں حصہ لے رہے ہیں۔ قومی سطح کے اس عظیم ادبی پلیٹ فارم پر پہلی مرتبہ اپنی صلاحیتوں کے اظہار کا موقع ملنے پر وہ بیحد خوش نظر آرہے تھے ۔ انہوں نے اس موقع کو اپنے لیے غیر معمولی اعزاز قرار دیتے ہوئے طیبہ گارڈن کے ذمہ داران، اساتذہ اور ایس ایس ایف کی قومی قیادت کے تئیں گہرے تشکر کا اظہار کیا، جن کی توجہ، رہنمائی اور سرپرستی نے انہیں اس مقام تک پہنچنے کا عظیم حوصلہ عطا کیا۔
ربیع الزماں کا تعلق ایک عام دیہی کاشت کار خاندان سے ہے۔ گیارہ برس کی عمر میں جب انہوں نے چھٹی جماعت میں مرکز طیبہ میں داخلہ لیا، اس وقت تک انہیں باقاعدہ تعلیم حاصل کرنے کا موقع نہیں ملا تھا۔ ان کے گاؤں میں بچوں کے لیے اسکول جانے کا ماحول بھی نہیں تھا ، یہاں تک کہ وہ اپنی مادری زبان بنگلہ پڑھنے اور لکھنے سے بھی ناواقف تھے۔ لیکن طیبہ کے تعلیمی ماحول، اساتذہ کی مسلسل محنت اور ادارے کے ذمہ داران کی خصوصی توجہ نے ان کی زندگی کا رخ بدل دیا۔
آج وہ دسویں جماعت کے طالب علم ہیں اور بنگلہ کے ساتھ اردو، عربی، انگریزی اور ہندی زبانوں کو بھی روانی کے ساتھ پڑھنے اور لکھنے کی صلاحیت رکھتے ہیں۔ عربی زبان اور شاعری سے بڑھتی ہوئی دلچسپی نے انہیں قصیدۂ بردہ خوش الحانی اور سلیقے کے ساتھ پڑھنے کا اعتماد بخشا، جب کہ اردو ان کی مادری زبان نہ ہونے کے باوجود وہ نہایت خوب صورتی سے نعتیں پڑھتے ہیں۔
طیبہ میں منعقد ہونے والی محافلِ قصیدۂ بردہ و درود میں پُرجوش شرکت، مسلسل مشق و تربیت اور ایس ایس ایف کے مقامی مقابلوں میں حصہ لینے کے بعد آج ربیع الزماں مغربی بنگال کی نمائندگی کرتے ہوئے قومی سطح کے مقابلے میں شریک ہیں۔ ان کا یہ سفر اس حقیقت کی روشن مثال ہے کہ مناسب تعلیمی مواقع، مخلصانہ رہنمائی اور مسلسل محنت کسی بھی طالب علم کی پوشیدہ صلاحیتوں کو نکھار کر اسے کامیابی کی نئی منزلوں تک پہنچا سکتی ہے۔
شہری علاقوں میں رہنے والے افراد کے لیے، جہاں تعلیمی اداروں اور ادبی و ثقافتی سرگرمیوں کی کثرت ہے، شاید یہ کامیابی معمول کی بات محسوس ہو؛ لیکن شمالی ہند کے ان دور افتادہ دیہی علاقوں میں، جہاں نسلوں تک بنیادی تعلیم اور ادبی و ثقافتی سرگرمیوں تک رسائی محدود رہی ہے، قومی سطح کے کسی مقابلے میں شرکت ایک غیر معمولی کامیابی ہے۔ ایسے حالات میں کسی ایک طالب علم کا قومی اسٹیج تک پہنچنا محض ایک فرد کی کامیابی نہیں، بلکہ پورے گاؤں اور ایک پوری نسل کے لیے آگے بڑھنے کی امید بن جاتا ہے۔
شمالی ہند کے مختلف دیہات میں خدمات انجام دینے والے مرکز کے رضاکاروں سے گفتگو کے دوران ایسی متعدد قابلِ ذکر زندگیوں اور تبدیلیوں سے قریب سے واقفیت حاصل ہوتی ہے۔ یہ داستانیں اس بات کی گواہی دیتی ہیں کہ تعلیم اور تربیت کے ذریعے ان علاقوں میں بھی نئے امکانات کے دروازے کھل رہے ہیں، جہاں کبھی تعلیمی مواقع تک رسائی ایک بڑا مسئلہ تھی۔
ربیع الزماں اس سفر میں تنہا نہیں ہیں۔ مغربی بنگال کے شمسی نامی گاؤں، جو سانپ کا کھیل دکھانے والے روایتی پیشے سے وابستہ خاندانوں کے حوالے سے معروف ہے، سے تعلق رکھنے والے عالمگیر، دلدار حسین اور الامین جیسے طلبہ بھی اس مرتبہ طیبہ کی جانب سے قومی ساہتیہ اتسو میں شرکت کر رہے ہیں۔ ان طلبہ کی شرکت اس حقیقت کو مزید نمایاں کرتی ہے کہ جب محروم طبقات کے بچوں کو تعلیم، تربیت اور اپنی صلاحیتوں کے اظہار کے مناسب مواقع فراہم کیے جائیں تو وہ بھی قومی سطح پر اپنی شناخت قائم کر سکتے ہیں۔
ایس ایس ایف کا قومی ساہتیہ اتسو اپنے دائرۂ اثر کے اعتبار سے بھی غیر معمولی اہمیت رکھتا ہے۔ یہ ادبی و ثقافتی تحریک تقریباً 25 ہزار دیہات اور 26 ریاستوں میں پانچ لاکھ سے زائد طلبہ، متعدد خاندانوں اور تعلیمی اداروں تک رسائی حاصل کر چکی ہے۔ انفرادی گھروں سے شروع ہونے والی یہ سرگرمی رفتہ رفتہ پورے گاؤں میں جشن و مسرت کی فضا قائم کرتی ہے اور ہر مرحلے پر نئے ٹیلنٹ کو تلاش کرکے اسے آگے بڑھنے کا موقع فراہم کرتی ہے۔
یوں ساہتیہ اتسو محض ایک ادبی مقابلہ نہیں رہتا، بلکہ دیہی نوجوانوں کی تعلیمی ترقی، صلاحیتوں کے فروغ اور سماجی خودمختاری کا ایک مؤثر ذریعہ بن جاتا ہے۔ اس کے ذریعے نہ صرف بچوں کی پوشیدہ صلاحیتیں سامنے آتی ہیں، بلکہ انہیں اپنی شناخت قائم کرنے، اعتماد کے ساتھ آگے بڑھنے اور قومی دھارے میں شامل ہونے کا موقع بھی ملتا ہے۔
امید ہے کہ آج یہ بچے جن خوابوں اور حوصلوں کے ساتھ قومی اسٹیج پر قدم رکھ رہے ہیں، کل وہی اپنے اپنے علاقوں، ریاستوں اور پورے ہندوستان کی نئی شناخت بنیں گے۔ ان کی کامیابیاں آنے والی نسلوں کے لیے مشعلِ راہ ثابت ہوں گی اور دور افتادہ دیہی علاقوں میں تعلیم و ترقی کے نئے چراغ روشن کریں گی۔
ایس ایس ایف کے قومی ساہتیہ اتسو، اس کے منتظمین و قائدین اور دور دراز علاقوں سے سفر کرکے ایک ہی چھت تلے جمع ہونے والے تمام طلبہ کے لیے نیک تمنائیں اور دعائیں۔ اللہ تعالیٰ ان بچوں کی محنت کو قبول فرمائے، ان کے علم و عمل میں برکت عطا کرے اور انہیں مستقبل میں قوم و ملت اور ملک و سماج کی خدمت کا ذریعہ بنائے۔ آمین!
🤖 Made with AI
22
867
കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ ദീർഘകാല ഖത്വീബായും മഅ്ദിനുൽ ഉലൂം മദ്റസയിലെ പ്രധാനാധ്യാപകനായും സേവനം ചെയ്തിരുന്ന, പണ്ഡിതനും സയ്യിദുമായ കരുവാറ്റ തങ്ങൾ എന്ന അവേലത്ത് സയ്യിദ് അബൂബക്കർ കോയ തങ്ങൾ അൽ ബുഖാരിയുടെ വിയോഗം ഞങ്ങളുടെ നാടിനെയും പരിസരത്തെയും സംബന്ധിച്ചിടത്തോളം വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അവേലത്ത് സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങളുടെയും സയ്യിദ് ഹുസൈൻ ഇമ്പിച്ചിക്കോയ തങ്ങളുടേയുമൊക്കെ സഹോദരിയുടെ മകനായ തങ്ങൾ കാന്തപുരം ദർസിൽ എന്റെ ശിഷ്യൻ കൂടിയാണ്. ശബ്ദ ഗാംഭീര്യതയോടെയും മനോഹരമായ ശൈലിയോടെയും ഉള്ള അദ്ദേഹത്തിന്റെ അറബി ഖുത്വുബ കേൾക്കുമ്പോൾ സാധാരണക്കാരായ വിശ്വാസികൾ പോലും കരഞ്ഞുപോകുമായിരുന്നു. കാന്തപുരത്തുകാരുടെ മനസ്സിൽ എപ്പോഴും തങ്ങിനിൽക്കുന്നതാണ് അദ്ദേഹത്തിന്റെ ഖുത്വുബകൾ.
തജ്വീദോടുകൂടിയുള്ള അദ്ദേഹത്തിന്റെ ഖുർആൻ പാരായണം കേട്ടിരിക്കുന്നതും മനസ്സിനേറെ സന്തോഷം നൽകുമായിരുന്നു. സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങളും ഞങ്ങളുമൊക്കെ സമസ്തയുടെയും മർകസിന്റെയും കാര്യങ്ങളുമായി പുറം നാടുകളിൽ ഓടിനടക്കുമ്പോൾ നാടിന്റെ ആത്മീയ-മത കാര്യങ്ങളിൽ സജീവമായി അദ്ദേഹം ഇടപെടുകയും ജനങ്ങൾ അദ്ദേഹത്തെ സമീപിക്കുകയും പരിഹാരങ്ങൾ കാണുകയും ചെയ്തു. ശിഷ്യൻ എന്നതിന് പുറമെ വിവിധ ആത്മീയ സരണികളിലെ ദിക്റുകളും ചിട്ടകളും സ്വീകരിച്ചും ശീലിച്ചും അദ്ദേഹം എന്നോടുള്ള ബന്ധം തുടർന്നു. ഏതാനും മാസങ്ങൾക്ക് മുമ്പുവരെ വിവിധ ഇജാസത്തുകൾ തേടി സമീപിച്ചിരുന്നു.
അബൂബക്കർ കോയ തങ്ങളുടെ സേവനങ്ങൾ അല്ലാഹു സ്വീകരിക്കുകയും ഉന്നത പദവികൾ നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും ക്ഷമയും സമാധാനവും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു. ഇന്ന് ജുമുഅക്ക് ശേഷവും മറ്റും അദ്ദേഹത്തിന്റെ പേരിൽ ജനാസ നിസ്കരിക്കാനും പ്രാർഥിക്കാനും അഭ്യർഥിക്കുന്നു.



















